Categories: latest news

‘ഈ കഥയില്‍ നിങ്ങളുടെ റോള്‍ എന്താണ്’ ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിനു മാസ് മറുപടിയുമായി മമ്മൂട്ടി; ബസൂക്ക ടീസര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ടീസര്‍ പുറത്ത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള സ്‌റ്റൈലിഷ് ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്കും ഡയലോഗ് ഡെലിവറിയും തന്നെയാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം.

ഗെയിം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുന്നു. ‘എട്ട് രണ്ട് പതിനാറിന്റെ പണി’, ‘ നമ്മള് ചെയ്യാത്ത റോളൊന്നും ഇല്ല ഭായ്’ തുടങ്ങിയ മമ്മൂട്ടി ഡയലോഗുകള്‍ ടീസര്‍ റിലീസ് ചെയ്തു മിനിറ്റുകള്‍ക്കകം വൈറലായിട്ടുണ്ട്. ‘നല്ലതും ചീത്തയും തമ്മിലുള്ള കളി’ എന്ന പ്ലോട്ടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഡീനോ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

സ്റ്റേജ് വൈബ്, അഞ്ജു ജോസഫിന്റെ ആവേശ ചിത്രങ്ങള്‍

പിന്നണി ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഞ്ജു…

4 hours ago

ലാഭവിഹിതവുമായി നിര്‍മാതാവ് വീട്ടിലെത്തി, ഒരു വടക്കന്‍ സെല്‍ഫി’ കഥയുമായി വിനീത് ശ്രീനിവാസന്‍

മലയാള സിനിമയെ ഒരുകാലത്ത് കേരത്തിന്റെ വടക്കോട്ട് കൂട്ടികൊണ്ടുപോയ…

4 hours ago

ജനനായകന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

തമിഴില്‍ സിനിമലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി…

4 hours ago

അഹാനയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അമ്മ

അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ…

11 hours ago

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ്…

11 hours ago

അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; അഭിഷേക് ബച്ചന്‍

സിനിമയിലെത്തിയിട്ട് തന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍…

11 hours ago