Mammootty in Bazooka
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ടീസര്‍ പുറത്ത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള സ്‌റ്റൈലിഷ് ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്കും ഡയലോഗ് ഡെലിവറിയും തന്നെയാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം.
ഗെയിം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുന്നു. ‘എട്ട് രണ്ട് പതിനാറിന്റെ പണി’, ‘ നമ്മള് ചെയ്യാത്ത റോളൊന്നും ഇല്ല ഭായ്’ തുടങ്ങിയ മമ്മൂട്ടി ഡയലോഗുകള്‍ ടീസര്‍ റിലീസ് ചെയ്തു മിനിറ്റുകള്‍ക്കകം വൈറലായിട്ടുണ്ട്. ‘നല്ലതും ചീത്തയും തമ്മിലുള്ള കളി’ എന്ന പ്ലോട്ടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഡീനോ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…