Categories: Gossips

ദിലീപ് ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ !

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’യില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ആണ് മലയാളത്തില്‍ നിന്നുള്ള ഒരു വലിയ താരം ഭ.ഭ.ബയില്‍ കാമിയോ റോളില്‍ എത്തുമെന്ന സൂചന നല്‍കിയത്.

‘ നമ്മുടെ നാട്ടില്‍ നിന്ന് തന്നെയുള്ള വലിയൊരു ആള്‍ ഈ സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭ.ഭ.ബ 2 സീക്വല്‍ പോലെയൊക്കെ പ്ലാനിങ് ഉണ്ട്. ഫസ്റ്റ് പാര്‍ട്ട് നന്നായാല്‍ സെക്കന്റ് പാര്‍ട്ട് വരാന്‍ സാധ്യതയുണ്ട്,’ ധ്യാന്‍ പറഞ്ഞു. ധ്യാന്‍ പറഞ്ഞ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Dileep Movie Bha Bha Ba

ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഭ.ഭ.ബ’യുടെ ചിത്രീകരണം ജൂലൈ 14 നാണ് ആരംഭിച്ചത്. കോമഡിക്ക് അപ്പുറം മാസ് ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന സിനിമ കൂടിയാണ് ഇത്. ദിലീപിന്റെ മാസ് രംഗങ്ങള്‍ അടക്കം ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിദ്ധാര്‍ത് ഭരതന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍, നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ് സിലി, കോട്ടയം രമേഷ്, ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫര്‍ ശാന്തി കുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

15 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

15 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

20 hours ago