Categories: latest news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി പൃഥ്വിരാജ്

ദുരന്തഭൂമിയായ വയനാടിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി പ്രമുഖ നടന്‍ പൃഥ്വിരാജ്. വയനാടിനെ ഇനിയും ആവശ്യങ്ങള്‍ ഉണ്ടെന്നും ദുരിതാശ്വാസനിധിയിലേക്ക് തുടര്‍ന്നും രൂപ നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.

സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് വയനാടിന് സഹായഹസ്തവുമായി നേരത്തെ തന്നെ രംഗത്തെത്തിയത്. ഇപ്പോഴും ദുരിതാശ്വാസനിധിയിലേക്ക് വലതും ചെറുതുമായ തുകകള്‍ സിനിമ മേഖലയിലുള്ളവര്‍ കൈമാറുന്നുമുണ്ട്.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ മൂന്നുകോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ 25 ലക്ഷം രൂപ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago