Categories: latest news

അജിത്തിനും സൂര്യയ്ക്കുമുള്ള ആരാധകര്‍ താങ്കള്‍ക്ക് ഇല്ലല്ലോ എന്ന് ചോദ്യം; എന്റെ ആരാധകരെ നിങ്ങള്‍ക്കറിയില്ലെന്ന് വിക്രമും

തങ്കലാന്‍ സിനിമയുടെ പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മാസ് മറുപടി നല്‍കി ചിയാന്‍ വിക്രം. നിങ്ങള്‍ മികച്ച പ്രകടനം എല്ലാ സിനിമയിലും കാഴ്ചവയ്ക്കാറുണ്ട്. എന്നാല്‍ അജിത്, വിജയ്, സൂര്യ എന്നിവരെപ്പോലെ നിങ്ങള്‍ക്ക് ഒരു ഫാന്‍ ബേസ് ഇല്ലല്ലോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ ഇതിന് വളരെ രസകരമായ രീതിയില്‍ മറുപടി നല്‍കുകയാണ് വിക്രം.

അത് നിനക്ക് എന്റെ ആരാധക പിന്തുണ അറിയാത്തതുകൊണ്ടാണ്. നിങ്ങള്‍ എന്റെ സിനിമ ഒന്ന് തിയേറ്ററില്‍ ചെന്ന് കണ്ടു നോക്കൂ അപ്പോള്‍ അറിയാം. ടോപ്പ് 3,4,5 എന്നിവയിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇവിടെ ആരാധകരുണ്ട്, സാധാരണ പ്രേക്ഷകര്‍ ഉണ്ട്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും പ്രേക്ഷകരും എന്റെ ആരാധകരാണ് എന്നുമാണ് വിക്രം നല്‍കിയ മാസ് മറുപടി.

കൊമേഷ്യല്‍ സിനിമകള്‍ തനിക്ക് അവരിചിതം അല്ല. എന്നാല്‍ സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കാനും ഒരു കലാകാരനായി വളരാനും ആണ് താന്‍ കൂടുതല്‍ ശ്രമിക്കുന്നത്. ഞാനിപ്പോള്‍ തന്നെ കുഴപ്പമില്ലാത്ത നിലയില്‍ എത്തിയിട്ടുണ്ട്. സ്വാമി പോലെയുള്ള സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള സിനിമകള്‍ എനിക്ക് അപരിചിതമല്ല. എന്നാല്‍ ഞാന്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുന്നു. അങ്ങനെ ഒരു സിനിമയെ മറ്റൊരു തലത്തിലേക്ക് എത്താന്‍ എനിക്ക് സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago