തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.
സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.
നാഗചൈതന്യയുള്ള വിവാഹമോചനം ഒഴിവാക്കാനായി സാമന്ത അവസാന നിമിഷം വരെ പരിശ്രമിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ വിവാഹമോചനത്തിന് ശേഷം സാമന്ത പറഞ്ഞ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് പ്രമുഖ നിര്‍മ്മാതാവ ഗുണശേഖരന്റെ മകള്‍ നീലിമ. 2023 സാമന്ത അഭിനയിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ആയിരുന്നു നീലിമ. 2021ല്‍ സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സിനിമയുടെ കഥ പറയാനായി താരത്തെ സമീപിച്ചിട്ടുണ്ടായിരുന്നത്.
സാമന്തക്ക് കഥ ഇഷ്ടമാവുകയും എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കണമെന്ന് സാമന്ത പറഞ്ഞതായാണ് നീലിമ പറയുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം തനിക്ക് ഭര്‍ത്താവിന്റെ ഒപ്പം സമയം ചെലവഴിക്കണമെന്നും കുട്ടികള്‍ ഉണ്ടായി ജീവിതത്തില്‍ സെറ്റ് ആവണമെന്നും സാമന്ത പറഞ്ഞതായാണ് നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറയുന്നത്.
മിനിസ്ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…