Categories: latest news

ലാലേട്ടനു ഫഹദിന്റെ മുത്തം; സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുമോ?

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം. ഫഹദ് ഫാസിലിനൊപ്പമുള്ള മനോഹര ചിത്രമാണ് ലാല്‍ ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഏഴ് ലക്ഷത്തോളം പേരാണ് ഈ ചിത്രം ലൈക് ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ കവിളില്‍ മുത്തം നല്‍കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണുന്നത്. ‘എടാ മോനേ ! ലൗ യു’ എന്നാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഫഹദ് ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ആവേശത്തിലെ ഹിറ്റ് ഡയലോഗാണ് ‘എടാ മോനേ’ എന്നത്.

സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രം വൈറലായതോടെ ആരാധകരും ത്രില്ലിലാണ്. മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം വരുന്നു എന്നാണ് പല ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രം മാത്രമാണിത്. ഇരുവരും ഒന്നിക്കുന്ന പ്രൊജക്ടുകളൊന്നും നിലവില്‍ തീരുമാനിച്ചിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

8 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

16 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

16 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

16 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

16 hours ago