Categories: latest news

റോഷ്‌ന ആന്‍ റോയി എന്ന് തന്നെ പറയണം; സൂരജ് പാലാക്കാരന്റെ അറസ്റ്റില്‍ മാധ്യമങ്ങളോട് താരം

വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത് സംഭവത്തില്‍ മാധ്യമങ്ങള്‍ തന്റെ പേരിന് പകരം യുവനടി എന്ന് ഉപയോഗിച്ചതില്‍ പ്രതികരണവുമായി റോഷ്‌ന.
യുവ നടി എന്നൊക്കെ പറയുന്നതെന്തിന്, ഇരയെന്നോ. യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല. മാധ്യമ ധര്‍മ്മം കൃത്യമായി വിനിയോഗിക്കണം. എന്തായാലും നിങ്ങള്‍ ഫെയിം കൂട്ടി ചേര്‍ത്തത് പോലെ ‘ നടി റോഷ്‌ന ആന്‍ റോയിയുടെ പരാതിയില്‍ സൂര്‍ജ് പാലാക്കാരന്‍ അറസ്റ്റില്‍ ‘ അങ്ങനെ തന്നെ വേണം കൊടുക്കാന്‍ എന്നാണ് ഫെയ്‌സ്ബുക്കില്‍ താരം കുറിച്ചിരിക്കുന്നത്.

‘എന്റെ പേരിനോടൊപ്പം ‘ നടി ‘ എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല. നടിയെന്ന് കൂട്ടിച്ചേര്‍ക്കുന്നതിലൂടെ നിങ്ങള്‍ എന്താണോ ഉദ്ദേശിച്ചതു അത് വേണ്ടപോലെ എനിക്ക് കിട്ടി ബോധിച്ചു. അത് ഞാന്‍ അങ്ങ് കണ്ണടച്ചുനേരം ഇരുട്ടി വെളുക്കുമ്പോള്‍ നടി.. ഇവളേത്, ഇവളുടെ സര്‍വത്ര തെറി അഭിഷേകം. 5, 6 കൊല്ലം സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് സിനി ആര്‍ട്ടിസ്റ്റ് എന്ന് ലേബല്‍ കൊടുത്തിരിക്കുന്നത്. എന്റെ ആഗ്രഹങ്ങള്‍ എന്റെ പാഷണ്‍ നിങ്ങള്‍ക്ക് കൈയിലിട്ടു പന്താടാന്‍ ഉള്ളതല്ല ..??

സ്ത്രീകള്‍ക്ക് വലിയ പരിഗണന എന്ന് പറച്ചില്‍ മാത്രമേ ഉള്ളൂ. നമ്മളൊക്കെ പബ്ലിക് പ്രോപ്പര്‍ട്ടികളാണോ? കുറ്റം ചെയ്തവനെ പൂമാലഇട്ട് വരവേറ്റ ചരിത്രമാണ് നമുക്കുള്ളത്. അപ്പോ പിന്നെ പറയാനുണ്ടോ കാര്യങ്ങള്‍? എന്നാലും എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാന്‍കഴിയുന്നില്ല. അത് കൊണ്ട് തന്നെയാണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്’ എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

6 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

1 day ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

1 day ago