തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.
സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.
കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനിടെ സാമന്തയെ കുറിച്ചുള്ള പുതിയ ചില പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജ്യോതിഷനായ വേണു സ്വാമി. മുന്‍പ് സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ കുറിച്ചും ഇരുവര്‍ക്കുമിടയില്‍ വിവാഹമോചനം ഉണ്ടാകുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും സാമന്തയെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി. സാമന്തയുടെ ഇനിയുള്ള സമയം നല്ലതായിരിക്കുമെന്നാണ് വേണു സ്വാമി പറയുന്നത്. വരാനിരിക്കുന്ന ചിത്രങ്ങള്‍ നടിയ്ക്ക് കൂടുതല്‍ പേരും പ്രശസ്തിയും കൊണ്ടുവരുമെന്നും മുന്‍പുണ്ടായിരുന്ന പ്രശസ്തിയില്‍ തന്നെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിക്കുമെന്നും ജ്യോതിഷ്യ പ്രവചിക്കുന്നു.
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…