Categories: latest news

ഹണി റോസിന് ഇല്ലാത്ത പ്രശ്‌നം മറ്റുള്ളവര്‍ക്ക് എന്തിനാ? പിന്തുണച്ചും കമന്റുകള്‍

ബോബി ചെമ്മണ്ണൂര്‍ വിവാദ പരാമര്‍ശം നടത്തിയ വിവാദത്തില്‍ അതിനെ പിന്തുണച്ചു കമന്റുകള്‍. ഹണി റോസ് ഇതുവരെ ഒന്നും പ്രതികരിക്കാത്ത സ്ഥിതിക്ക് മറ്റുള്ളവര്‍ എന്തിനാണ് ഒരു വാക്കിന്റെ പേരില്‍ വെറുതെ വിവാദമുണ്ടാക്കുന്നതെന്നാണ് മനസിലാവാത്തത്. ഹണിറോസിന് ഇല്ലാത്ത വിഷമം പൊതുജനത്തിന് എന്തിനാണ്? അല്ലെങ്കില്‍ ആ നിമിഷം അവര്‍ വേദി വിട്ടേനെ എന്നാണ് ചിലര്‍ പറയുന്നത്.

ഒരു പൊതുവേദിയില്‍ വെച്ച് ബോബി ചെമ്മണ്ണൂര്‍ താരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. കഴിഞ്ഞദിവസം ഹണി റോസും ബോബി ചെമ്മണ്ണൂരും ഒരേ വേദിയില്‍ എത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ഹണി റോസ് എത്തിയിട്ടുണ്ടായിരുന്നത്. ചടങ്ങിനു ശേഷം ചെമ്മണ്ണൂര്‍ ജ്വല്ലറിയും ഹണി റോസ് സന്ദര്‍ശിച്ചിരുന്നു. ഇവിടെ വച്ച് ഹണി റോസിന്റെ കഴുത്തില്‍ ബോബി ചെമ്മണ്ണൂര്‍ നെക്ലൈസ് അണിയിക്കുകയും ശേഷം ഹണി റോസിന് ഒന്ന് കറക്കുകയും ചെയ്തു. പിന്നീട് നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണാന്‍ പറ്റൂ, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്ന അശ്ലീല പരാമര്‍ശമാണ് ബോബി ചെമ്മണ്ണൂര്‍ നടത്തിയത്.

കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെയാണ് തനിക്ക് ഓര്‍മ്മവരുന്നതെന്നും ആ കഥാപാത്രത്തിന്റെ പേരും ബോബി ചെമ്മണ്ണൂര്‍ എടുത്തു പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

3 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

3 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

4 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

22 hours ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

22 hours ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

22 hours ago