Categories: latest news

തന്റെ പിറകെ ഇഷ്ടമാണെന്ന് പറഞ്ഞ്‌ നടന്ന ഒരാളുണ്ടായിരുന്നു: റിമി ടോമി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ഇപ്പോള്‍ തന്റെ പിറകെ നടന്ന വ്യക്തിയെക്കുറിച്ച് പറയുകയാണ് താരം. എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. ഇക്കഥ ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു. അതിന് ശേഷം പുള്ളി എന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ആ പുള്ളി എന്നെ ഇഷ്ടമാണെന്ന് ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പകരം എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് പള്ളിയില്‍ നിന്നും എന്റെ പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് ഞാന്‍ നടന്ന് പോകുന്ന വഴിയിലൊക്കെ വെച്ച് കേള്‍പ്പിക്കും. പിന്നെ സ്‌കൂളിലേക്ക് പോകുന്ന വഴി എന്നെ നോക്കി വരുമായിരുന്നു. ഞാന്‍ നാണം കൊണ്ട് മുഖമൊക്കെ താഴ്ത്തി പോവുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഒരിക്കല്‍ പുള്ളി ഞാന്‍ മെയില്‍ സിംഗേഴ്‌സിനൊപ്പം ഞാന്‍ മുട്ടിയിരിക്കുന്നതൊക്കെ കണ്ടു. അത് പുള്ളിയ്ക്ക് സഹിച്ചില്ല. അതില്‍ ഈഗോ അടിച്ച് ഭയങ്കര പ്രശ്‌നമായി. ഇതോടെ ആ ഇഷ്ടം തന്നെ അവസാനിപ്പിച്ചു എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

13 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

13 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

13 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

13 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

13 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago