Prithviraj in Aadujeevitham
2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഈ മാസം അവസാനത്തോടെ. മികച്ച നടനുള്ള വാശിയേറിയ പോരാട്ടത്തില്‍ പൃഥ്വിരാജ് ഏറെക്കുറെ പുരസ്‌കാരം ഉറപ്പിച്ചു. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിനെ മികച്ച നടനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിലെത്തിച്ചത്. ഈ കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ ആത്മസമര്‍പ്പണത്തെ അംഗീകരിക്കാതെ തരമില്ലെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.
മമ്മൂട്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ പൃഥ്വിരാജിനു വെല്ലുവിളി ഉയര്‍ത്തിയത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് മമ്മൂട്ടിയെ പുരസ്‌കാര പോരാട്ടത്തിലേക്ക് യോഗ്യനാക്കിയത്. ഒരു ഘട്ടത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ പിന്തള്ളി പൃഥ്വിരാജ് ഒന്നാം സ്ഥാനത്തേക്ക് എത്തിയെന്നാണ് ജൂറിയുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെന്യാമിന്റെ ആടുജീവിതം കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം – The Goat Life സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവിസ്മരണീയമാക്കിയത്. ഈ കഥാപാത്രത്തിനായി പട്ടിണി കിടന്ന് ശരീരഭാരം കുറച്ച പൃഥ്വിരാജ് സിനിമയില്‍ നജീബായി ജീവിക്കുകയായിരുന്നു. മികച്ച സിനിമയ്ക്കായുള്ള പോരാട്ടത്തിലും ആടുജീവിതം തന്നെയാണ് മുന്നില്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…