Categories: Gossips

മികച്ച നടന്‍ പൃഥ്വി തന്നെ; മമ്മൂട്ടിയെ പിന്നിലാക്കി !

2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഈ മാസം അവസാനത്തോടെ. മികച്ച നടനുള്ള വാശിയേറിയ പോരാട്ടത്തില്‍ പൃഥ്വിരാജ് ഏറെക്കുറെ പുരസ്‌കാരം ഉറപ്പിച്ചു. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിനെ മികച്ച നടനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിലെത്തിച്ചത്. ഈ കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ ആത്മസമര്‍പ്പണത്തെ അംഗീകരിക്കാതെ തരമില്ലെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.

മമ്മൂട്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ പൃഥ്വിരാജിനു വെല്ലുവിളി ഉയര്‍ത്തിയത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് മമ്മൂട്ടിയെ പുരസ്‌കാര പോരാട്ടത്തിലേക്ക് യോഗ്യനാക്കിയത്. ഒരു ഘട്ടത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ പിന്തള്ളി പൃഥ്വിരാജ് ഒന്നാം സ്ഥാനത്തേക്ക് എത്തിയെന്നാണ് ജൂറിയുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Mammootty Film Kaathal

ബെന്യാമിന്റെ ആടുജീവിതം കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം – The Goat Life സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവിസ്മരണീയമാക്കിയത്. ഈ കഥാപാത്രത്തിനായി പട്ടിണി കിടന്ന് ശരീരഭാരം കുറച്ച പൃഥ്വിരാജ് സിനിമയില്‍ നജീബായി ജീവിക്കുകയായിരുന്നു. മികച്ച സിനിമയ്ക്കായുള്ള പോരാട്ടത്തിലും ആടുജീവിതം തന്നെയാണ് മുന്നില്‍.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago