Categories: latest news

ഞാന്‍ റിലേഷനില്‍ ആവാന്‍ കൊള്ളാത്ത വ്യക്തി: ഷൈന്‍ ടോം ചാക്കോ

കഴിഞ്ഞ ദിവസമാണ് താന്‍ സിംഗിള്‍ ആണെന്ന കാര്യം നടന്‍ ഷൈന്‍ ടോം ചാക്കോ വെളിപ്പെടുത്തിയത്. തനൂജ എന്ന പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ബന്ധം ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ‘താനാരാ’യുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ഷൈന്‍ ടോം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ ഞാന്‍ വീണ്ടും സിംഗിള്‍ ആയിരിക്കുകയാണ്. റിലേഷനില്‍ ആയിരുന്നു. ആ റിലേഷനും അവസാനിച്ചല്ലോ. നമ്മളെ കൊണ്ട് റിലേഷന്‍ഷിപ്പ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. കൂടുതല്‍ റൊമാന്റിക് ആകുമ്പോള്‍ അത് ടോക്‌സിക് ലെവലിലേക്ക് മാറാറുണ്ട്. റൊമാന്റിക് അവസ്ഥ എപ്പോഴും നിലനിര്‍ത്താന്‍ പറ്റുന്നില്ല. എനിക്ക് എന്നെ തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. സുഖമമായി മുന്നോട്ടു പോകുന്നില്ലെങ്കില്‍ അത് ഒഴിവാക്കണം. റിലേഷന്‍ഷിപ്പില്‍ ആവാന്‍ കൊള്ളാത്ത വ്യക്തിയാണ് ഞാനെന്ന് വീണ്ടും തെളിയിച്ചു,’ ഷൈന്‍ പറഞ്ഞു.

Shine Tom Chacko

”ജീവിതത്തില്‍ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടേയില്ല. പ്രണയവും ഒരു താല്‍പര്യവുമില്ലാത്ത കാര്യമാണ്. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്നുപെടുന്നതാണ്. നമ്മുടെ മാനസിക ബലഹീനതകള്‍ കൊണ്ടാകും. ഇപ്പോള്‍ ഉണ്ടായിരുന്ന റിലേഷനും അവസാനിച്ചു.’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago