Categories: latest news

പ്രണയത്തോട് താല്‍പര്യം ഇല്ല: ഷൈന്‍ ടോം ചാക്കോ

താനും ഷൈന്‍ ടോം ചാക്കോയും വേര്‍പിരിഞ്ഞതായി കഴിഞ്ഞ ദിവസമാണ് മോഡല്‍ തനൂജ സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇപ്പോള്‍ പ്രണയത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും തുറന്നു പറയുകയാണ് ഷൈന്‍ ടോം ചാക്കോ. പ്രണയത്തോട് ഒരിക്കലും താല്‍പര്യം ഇല്ലാത്ത വ്യക്തിയാണ് താനെന്നാണ് ഷൈന്‍ പറയുന്നത്. പക്ഷേ വീണ്ടും വീണ്ടും താന്‍ അതിലേക്ക് ചെന്നു പെടുകയാണ്. മാനസികമായ ബലഹീനതകള്‍ ഉള്ളതുകൊണ്ടാണ് അത്തരത്തില്‍ സംഭവിക്കുന്നത് എന്നും താരം പറയുന്നു.

ടോക്‌സിക് ആയിട്ടുള്ള റിലേഷന്‍ഷിപ്പുകള്‍ അവസാനിക്കുന്നതാണ് നല്ലത്. തന്നെക്കൊണ്ട് നല്ല രീതിയില്‍ ഒരു റിലേഷന്‍ഷിപ്പ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

അഭിനയവും ജീവിതവും രണ്ടും രണ്ടു രീതിയില്‍ കൊണ്ടുപോകണം എന്നായിരുന്നു താന്‍ ആഗ്രഹിച്ചത്. എന്നാല്‍ തന്നെക്കൊണ്ട് ഒരിക്കലും അതിന് സാധിക്കുന്നില്ല. പിന്നെ ഒരു ബന്ധം അവസാനിക്കുമ്പോള്‍ മനസ്സിന് വല്ലാത്ത വിഷമം തോന്നും. കുറച്ചു ബുദ്ധിമുട്ടുകളും ഉണ്ടാകും. എന്നാല്‍ ഒരു സമയം കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കാം എന്നുമാണ് ഷൈന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago