വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ അല്ലു അര്‍ജുന്‍. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വയനാട്ടിലെ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്, കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം സംഭാവന ചെയ്തുകൊണ്ട് എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളം, തമിഴ്, തെലുങ്ക് സിനിമ മേഖലകളില്‍ നിന്നും വലിയ സഹായമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മിക്ക താരങ്ങളും തങ്ങളുടെ എല്ലാ പിന്തുണയും വയനാടിനായി അറിയിച്ചിട്ടുമുണ്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…