പ്രിയപ്പെട്ട നടി നയന്‍താര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ കൈമാറി. നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
മറ്റ് പല സിനിമാ താരങ്ങളും ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് നടന്‍ ടോവിനോ തോമസ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരിക്കുന്നത്. നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപയാണ് കൈമാറിയത്. നടി മഞ്ജുവാര്യര്‍ 5 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വഴിയാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരിക്കുന്നത്.
തമിഴ് സിനിമ താരങ്ങളായ കാർത്തിക്, സൂര്യ, ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കമൽഹാസൻ വിക്രം എന്നിവർ 20 ലക്ഷം രൂപ വീതമാണ് നൽകിയത്. 10 ലക്ഷം രൂപ രശ്മിക മന്ദാനയും നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.
ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്. ഗായിക റിമി ടോമി, പേർളി മാണി എന്നിവർ 5 ലക്ഷം രൂപ വീതം കൈമാറി. ഇവർക്ക് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നടൻ ആസിഫ് അലിയും പണം കൈമാറിയിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…