Categories: latest news

രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്: മോഹന്‍ലാല്‍

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ ആര്‍മിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രിയ നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ ആണ് താരം ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുള്ളതാണ് നമ്മള്‍ കേരളീയര്. അതിനാല്‍ ഈ ദുഷ്‌കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടും എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇതാണ്. ‘വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തികള്‍ക്കും എന്റെ സല്യൂട്ട്.

മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. കൂടുതല്‍ ശക്തരാവുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ സമയത്ത് നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദുരന്തമുഖത്ത് മുന്‍നിരയിലുള്ള എന്റെ 122 ഇന്‍ഫാന്‍ട്രി ബറ്റാലിയന് നന്ദി എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഇതോടൊപ്പം സൈനികരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചില ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഉള്‍പ്പടെ സിനിമാ മേഖലയിലുളള പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയുമാണ് സിനിമാ രംഗത്തുള്ളവര്‍ നല്‍കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

8 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

16 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

16 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

16 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

16 hours ago