2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഈ മാസം അവസാനത്തോടെ. 160 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. അതില്‍ 84 എണ്ണം പുതുമുഖ സംവിധായകരുടേതാണ്. മികച്ച നടനുള്ള പോരാട്ടത്തില്‍ പൃഥ്വിരാജിനാണ് മേല്‍ക്കൈ. തൊട്ടുപിന്നില്‍ 2022 ലെ അവാര്‍ഡ് ജേതാവായ മമ്മൂട്ടിയുണ്ട്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലെ പ്രകടനത്തിനാണ് പൃഥ്വിരാജ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ജിയോ ബേബിയുടെ കാതല്‍ ദി കോര്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയിലെ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നു.
മോഹന്‍ലാലിന്റെ ഒരു സിനിമയും ഇത്തവണ മത്സരരംഗത്തുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമ നേര്. മമ്മൂട്ടിയെ മറികടന്ന് പൃഥ്വിരാജ് ഇത്തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
അതേസമയം മികച്ച നടിക്കുള്ള പോരാട്ടത്തില്‍ ഒരേ സിനിമയിലെ രണ്ട് അഭിനേതാക്കളാണ് മത്സരിക്കുന്നത്. ഉള്ളൊഴുക്കിലെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉര്‍വശിയും പാര്‍വതി തിരുവോത്തും. അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്രയാണ്. സംവിധായകന്‍ പ്രിയനന്ദനന്‍, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ മേനോന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരും ജൂറി അംഗങ്ങളാണ്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…