Categories: latest news

അവരൊന്നും ഇല്ലാത്തതില്‍ വിഷമം തോന്നുന്നു: ശോഭന

മണിച്ചിത്രത്താഴ് റീ റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന വേളയില്‍ തന്റെ ദുഃഖം പങ്കുവെച്ച് നടി ശോഭന. സിനിമ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് എല്ലാവരും. പക്ഷേ ഇതില്‍ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചുപോയി എന്നത് വലിയ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ് എന്നാണ് താരം പറയുന്നത്.

മണിച്ചിത്രത്താഴ് ശരിക്കും എനിക്കൊരു കോളേജ് കാലം തന്നെയായിരുന്നു. അതില്‍ അഭിനയിച്ചിരുന്നവരെല്ലാം എന്റെ കോളേജ് മേറ്റ്കളും പ്രൊഫസര്‍മാരും ഒക്കെയായിരുന്നു. അവരില്‍ നിന്നെല്ലാം കുറേ കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചു. എന്നാല്‍ അവരില്‍ പലരും ഇന്നില്ലാത്തതില്‍ തനിക്ക് വളരെയേറെ ദുഃഖം തോന്നുന്നു എന്നും ശോഭന പറയുന്നു.

1993 ല്‍ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ കുതിരവട്ടം പപ്പു, നെടുമുടി വേണു, ഇന്നസെന്റ്, തിലകന്‍, കെപിഎസ്‌സി ലളിത എന്നിങ്ങനെ വലിയ താര നിര തന്നെ ഉണ്ടായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

14 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

15 hours ago