Mammootty donates 20 Lakh
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മന്ത്രി പി.രാജീവിനാണ് ഇരുവരും ചേര്‍ന്ന് തുക കൈമാറിയത്. മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവും സംഭാവന ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും വയനാടിനായി മമ്മൂട്ടി എത്തിക്കുന്നുണ്ട്.
ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് 25 ലക്ഷവും സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷവും കേരളത്തിനു നല്‍കും. രശ്മിക മന്ദാന പത്ത് ലക്ഷം, വിക്രം 20 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സംഭാവനകള്‍. വയനാടിനൊപ്പം നില്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറുകണക്കിനു ആളുകളാണ് സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…