Categories: latest news

ഇന്ത്യയില്‍ ഞാന്‍ ‘നാഷണല്‍ അളിയനാണ്’; വൈറലായി നിക്ക് ജോനാസിന്റെ വാക്കുകള്‍

ഇന്ത്യയില്‍ താന്‍ നാഷണല്‍ അളിയനാണ് എന്ന് തുറന്നു പറഞ്ഞ പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജോനാസിന്റെ വാക്കുകള്‍ ആണ് ഇപ്പോള്‍ ഏറെ വൈറല്‍ ആയിരിക്കുന്നത്. നേരത്തെ പല ചടങ്ങുകള്‍ക്കും പങ്കെടുക്കാനായി എത്തിയ നിക്കിനെ ആള്‍ക്കൂട്ടം ജിജു എന്ന് വിളിക്കാറുണ്ടായിരുന്നു. മലയാളത്തില്‍ അളിയാ എന്നാണ് ജിജു എന്ന വാക്കിന്റെ അര്‍ത്ഥം.

ഇത്തരത്തില്‍ നേരത്തെ തന്നെ ജീജു എന്ന വിളികള്‍ വളരെ വൈറലായിരുന്നു. പാപ്പരാസികളും നിക്കിനെ പലതവണ ഈ രീതിയില്‍ അഭിസംബോധന ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ അമേരിക്കയിലെ ഒരു പൊതു ചടങ്ങില്‍ വെച്ച് നിക്കും ഇക്കാര്യം തന്റെ ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ടു നൈറ്റ് ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവതാരകന്‍ ജിമ്മി ഫാലനോടും അമേരിക്കന്‍ പ്രേക്ഷകരോടും ആണ് തന്നെ ഇന്ത്യയില്‍ നാഷണല്‍ ജിജു എന്നാണ് വിളിക്കുന്നത് എന്ന് നിക്ക് പറഞ്ഞിരിക്കുന്നത്.

2018 ലാണ് പോപ് ഗായകനായ നിക് ജോനാസിനെ പ്രിയങ്ക വിവാഹം ചെയ്യുന്നത്. പ്രണയത്തിലാണെന്ന കാര്യം മാധ്യമങ്ങളില്‍ നിന്നും മറച്ച് വെച്ച ഇരുവരും വിവാഹം അടുത്തപ്പോഴാണ് ഇക്കാര്യം തുറന്ന് പറയുന്നത്. താര വിവാഹം അന്ന് വലിയ തോതില്‍ ചര്‍ച്ചയായി. ഇതിന് പ്രധാന കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. പ്രിയങ്ക ചോപ്രയ്ക്ക് നിക് ജോനാസിനേക്കാള്‍ പത്ത് വയസ് കൂടുതലാണ്. 26 വയസിലാണ് നിക് ജോനാസ് വിവാഹിതനാകുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago