Categories: latest news

ചെമ്പരത്തി ചായ വിവാദം; മറുപടിയുമായി നയന്‍താര

തന്റെ ഇഷ്ട പാനീയമായ ചെമ്പരത്തി പൂ കൊണ്ടുള്ള ചായയുടെ ഗുണങ്ങളെക്കുറിച്ച് വീഡിയോ പങ്കുവെച്ച് വിവാദത്തില്‍പ്പെട്ട് നയന്‍താര. നടിയുടെ പോസ്റ്റിന് പിന്നാലെ ഇത് തള്ളി ലിവര്‍ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ.സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തിയിരുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ചായ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് സഹായകമാണെന്ന് നയന്‍താരയുടെ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ താരത്തിന്റെ വാക്കുകള്‍ തെറ്റാണ് എന്നാണ് ഡോക്ടര്‍ പറയുന്നത്. 80 ലക്ഷത്തിന് മുകളില്‍ വരുന്ന ഫോളോവേഴ്‌സിനെ നയന്‍താര തെറ്റിദ്ധരിപ്പിച്ചെന്ന് ഈ ഡോക്ടര്‍ വാദിക്കുന്നു. ചെമ്പരത്തി പൂവിന്റെ ചായ സ്വാദുള്ളതാണെന്നാണ് പറഞ്ഞതെങ്കില്‍ കുഴപ്പമില്ല, എന്നാല്‍ ഈ ചായ കൊണ്ട് ഇത്രയും ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന വാദം അറിവില്ലായ്മ കൊണ്ടാണെന്ന് ഡോക്ടര്‍ തുറന്നടിച്ചു.

തന്റെ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റിനുള്ള പ്രൊമോഷന്‍ ആയാണ് നയന്‍താരയുടെ പോസ്റ്റെന്നും ഡോക്ടര്‍ വാദിക്കുന്നു. ഈ ന്യൂട്രീഷനിസ്റ്റിനെയും ഡോക്ടര്‍ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനം ചര്‍ച്ചയായതോടെ നയന്‍താര പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് മറുപടിയായി താരം വീണ്ടും രംഗത്തെത്തി.

ആരുടെയും പേര് പരാമര്‍ശിക്കാതെ നയന്‍സ് മാര്‍ക്ക് ട്വെയ്‌ന്റെ വരികള്‍ ഉദ്ധരിച്ചാണ് പോസ്റ്റ് പങ്കിട്ടത്. ‘ഒരിക്കലും വിഡ്ഢികളോട് തര്‍ക്കിക്കരുത്. അവര്‍ നിങ്ങളെ അവരുടെ തലത്തിലേക്ക് വലിച്ചിടും, എന്നിട്ട് അനുഭവം കൊണ്ട് അടിക്കും’ എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

2 hours ago

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

2 hours ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

2 hours ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

3 hours ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

3 hours ago