സിനിമ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ വെച്ച് പരിക്കേറ്റ സംഭവത്തില്‍ തന്റെ ആരോഗ്യ നിലയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സംഗീത് പ്രതാപ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം കൊച്ചി എംജി റോഡില്‍ വച്ച് ബ്രൊമാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വാഹനാപകടത്തില്‍ അര്‍ജുന്‍ ശോകന്‍, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്ക് പരിക്ക് പറ്റിയത്. തങ്ങളെല്ലാവരും സുരക്ഷിതരാണെന്നും സംഗീത് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
എനിക്ക് ചെറിയ പരിക്കുകള്‍ ഉണ്ട്. അതിനാല്‍ 24 മണിക്കൂര്‍ ഒബ്‌സര്‍വേഷനിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിക്കുകള്‍ ഭേദമായി വരികയാണ്. നിങ്ങള്‍ തന്ന കരുതലിനും സ്‌നേഹത്തിനും നന്ദി. എനിക്ക് നിങ്ങളുടെ കോളുകള്‍ക്കോ മെസ്സേജുകള്‍ക്കോ മറുപടി നല്‍കാന്‍ സാധിച്ചില്ല. അതില്‍ ക്ഷമ ചോദിക്കുന്നു. ഇപ്പോള്‍ എനിക്ക് വലിയ കുഴപ്പങ്ങളില്ല. എന്നാല്‍ കുറച്ചു കൂടി വിശ്രമം ആവശ്യമാണ് എന്നും സംഗീത് പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…