17.5 കോടി രൂപ വിലമതിക്കുന്ന ആഡംബര ഭവനം സ്വന്തമാക്കി നടന്‍ മാധവന്‍. മുംബൈയിലെ ബാന്ദ്രയിലുള്ള സിഗ്‌നിയ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ആണ് മാധവന്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് പാര്‍ക്കിംഗ് സ്‌പേസ് ഉള്‍പ്പെടെയുള്ള 4182 ചതുരശ്ര അടി പ്രോപ്പര്‍ട്ടി ആണ് മാധവന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ജൂലൈ 22ന് താരത്തിന്റെ ആഡംബര വസതിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്റ്റാമ്പ് ഡ്യൂട്ടിയായയി 1.05 കോടി രൂപയും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായും മാധവന്‍ നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഈ അപ്പാര്‍ട്ട്‌മെന്റില്‍ 5 കിടപ്പുമുറികള്‍ ആണ് ഉള്ളത്.
എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ദി ടെസ്റ്റ് ആണ് മാധവന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ നയന്‍താര, സിദ്ധാര്‍ത്ഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ.…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…