Categories: latest news

‘സോനാ ലഡ്കി’ക്കായി ഗോപിയും മയോനിയും ഒന്നിച്ചു; വെറുതെ വിടാതെ സദാചാരവാദികള്‍ !

സുഹൃത്തായ മയോനി എന്ന പ്രിയ നായരെ സംഗീത ലോകത്തേക്ക് സ്വാഗതം ചെയ്ത് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ‘പ്രിയപ്പെട്ടവളേ, സംഗീത ലോകത്തേക്ക് സ്വാഗതം’ എന്നാണ് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘എന്റെ പുതിയ പരിചയപ്പെടുത്തല്‍, ഗായിക പ്രിയ നായര്‍’ എന്നാണ് ഫെയ്‌സ്ബുക്ക് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. ഗോപി സുന്ദര്‍ ഈണമൊരുക്കിയ ‘സോന ലഡ്കി’ എന്ന ഗാനമാണ് പ്രിയ ഈ ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറും ആലാപനത്തില്‍ ഭാഗമാണ്. ബി.കെ.ഹരിനാരായണന്‍ ആണ് രചന.

ഗോപി സുന്ദറിനൊപ്പം മലയാള ഗാനരംഗത്തേക്ക് ചുവടുവയ്ക്കാന്‍ പറ്റിയതില്‍ സന്തോഷവും ആശ്ചര്യവും ഉണ്ടെന്ന് മയോനിയും കുറിച്ചു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്കൊപ്പം ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നും മയോനി പറഞ്ഞു. അതേസമയം ഗോപി സുന്ദര്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു താഴെ സദാചാരവാദികള്‍ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്. അവര്‍ക്കെല്ലാം ഗോപി രസകരമായ ഭാഷയില്‍ മറുപടിയും നല്‍കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago