Categories: latest news

പത്താം ക്ലാസ് തോറ്റ ആളാണ് ഞാന്‍: അക്ഷര ഹാസന്‍

താന്‍ പത്താം ക്ലാസ് തോറ്റ ആളാണെന്ന് താനെന്ന് തുറന്നു പറഞ്ഞ് അക്ഷര ഹാസന്‍. കമല്‍ഹാസനെ പോലെ തന്നെ അഭിനയ പാതയിലേക്ക് എത്തിയവരാണ് അദ്ദേഹത്തിന്റെ രണ്ട് മക്കളും. ശ്രുതിയും അക്ഷരയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്.

ഞാനൊരു ഹൈസ്‌കൂള്‍ ഡ്രോപ്പൗട്ടാണ് എന്നാണ് താരം പറയുന്നത്. ചിലര്‍ക്ക് വിദ്യാഭ്യാസം ശരിയാവില്ല, അതുപോലെ തന്നെയായിരുന്നു തന്റെ കാര്യവും. പത്താം ക്ലാസില്‍ തോറ്റപ്പോള്‍ താന്‍ വീണ്ടും വീണ്ടും ട്രൈ ചെയ്തിരുന്നു. എന്നാല്‍ പിന്നെയും തോല്‍ക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എന്നാല്‍ ആ സമയത്ത് തനിക്ക് വലിയ നാണക്കേട് തോന്നിയിരുന്നു. പരീക്ഷ തോറ്റതോടെ തന്റെ മാനം പോയി എന്നൊക്കെയാണ് മനസ്സില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ തന്റെ തോല്‍വിയില്‍ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്തവരാണ് തന്റെ അച്ഛനും അമ്മയും എന്നാണ് താരം പറയുന്നത്. പത്താം ക്ലാസ് തോറ്റ കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ നിനക്ക് വിദ്യാഭ്യാസം ശരിയാകില്ല, എന്നാല്‍ ജീവിതത്തില്‍ നിനക്ക് എന്താണ് ശരിയാക്കുന്നത് അത് ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്.

അപ്പയോട് താന്‍ പത്താം ക്ലാസില്‍ തോറ്റുപോയി, എന്നാല്‍ തോറ്റു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല, എനിക്ക് ഡിഗ്രി പഠിക്കണം എന്നാണ് പറഞ്ഞത്. എന്നാല്‍ പത്താം ക്ലാസ് തോറ്റയാള്‍ക്ക് എങ്ങനെ ഡിഗ്രി പഠിക്കാന്‍ പറ്റും എന്നതായിരുന്നു അപ്പയുടെ ചോദ്യം. എന്നാല്‍ അതിനുള്ള വഴി താന്‍ കണ്ടെത്തിയിരുന്നു. സിംഗപ്പൂരില്‍ പോയി ഡാന്‍സ് പഠിക്കാന്‍ ആയിരുന്നു എന്റെ തീരുമാനം അങ്ങനെ അവിടെ പോയി പഠിച്ച് താനൊരു ഡാന്‍സര്‍ ആയി. എന്നാല്‍ അന്നുതന്നെ എന്നെങ്കിലും താന്‍ സിനിമയില്‍ വരുമെന്ന് ഉറപ്പുണ്ടായിരുന്നു. ആ ഒരു ദിവസത്തിനായി ക്ഷമയോടെ താന്‍ കാത്തിരുന്നു എന്നും അക്ഷരാഹാസന്‍ പറയുന്നു. ഷമിതാഭ്, വിവേഗം, കദാരം കൊണ്ടന്‍, അച്ചം മാഡം നാനം പയിര്‍പ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത് താരം ശ്രദ്ധ നേടിയത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

15 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

15 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

16 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

16 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

16 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago