Kamal Haasan
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം അറിയിച്ച രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. ഇപ്പോള്‍ പുറത്തുവന്നത് എന്‍ഡിഎയുടെ ബജറ്റ് ആണെന്നും ഇന്ത്യയുടെ ബജറ്റ് ഉടന്‍ പുറത്തിറക്കണം എന്നുമാണ് കമല്‍ഹാസന്‍ വിമര്‍ശിച്ചിരിക്കുന്നത്.
എന്‍ഡിഎ ബജറ്റിനെ താന്‍ അഭിനന്ദിക്കുന്നു. ഉടന്‍ ഇന്ത്യയുടെ ബജറ്റ് പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നത് എന്നാണ് കമല്‍ഹാസന്‍ പരിഹാസ ഭാഷയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയായ എക്‌സിലാണ് കമല്‍ഹാസന്‍ തന്റെ ബജറ്റ് നോടുള്ള പ്രതികരണം പങ്കുവെച്ചിരിക്കുന്നത്.
നിലവില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ബിജെപിയുടെ മുന്നണികള്‍ക്ക് മാത്രം ഉപകാരപ്പെടുന്നതാണ്. അതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഒരു പുതിയ ബജറ്റ് കൂടി അവതരിപ്പിക്കണം എന്നതാണ് കമല്‍ഹാസന്റെ പരിഹാസം.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…