വിവാദത്തില്‍ കുരുങ്ങി ജിയോ സിനിമയില്‍ സ്‌ക്രീന്‍ ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3. ജൂലൈ 18ന് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിന്റെ എപ്പിസോഡില്‍ അര്‍മാന്‍ മാലിക്കിന്റെയും കൃതിക മാലിക്കിന്റെയും കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് കാണിച്ച് മഹാരാഷ്ട്ര ഭരണകക്ഷിയായ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഇപ്പോള്‍ രംഗത്ത് എത്തിരിക്കുന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോക്കെതിരെയും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കണം എന്നാണ് ശിവസേനയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യവുമായി ശിവസേന എംഎല്‍എ മനീഷ കയാണ്ഡെ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇനിമുതല്‍ ബിഗ് ബോസ് ഒരു ഫാമിലി റിയാലിറ്റി ഷോ ആണെന്ന് പറയാന്‍ സാധിക്കില്ല. അത്തരത്തില്‍ എല്ലാ പരിധികളും ലംഘിച്ചുള്ളതായിരുന്നു കൃതി മാലിക്കിന്റെയും അര്‍മാന്‍ മാലിക്കിന്റേയും പെരുമാറ്റം. അതിനാല്‍ അഭിനേതാക്കളേയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ മനീഷ പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…