Categories: Gossips

എംപുരാനില്‍ പ്രണവ് മോഹന്‍ലാലും !

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ ചിത്രീകരണം ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും എംപുരാന്റെ ഏഴാമത്തെ ഷെഡ്യൂളില്‍ അഭിനയിക്കുന്നുണ്ട്. അതിനിടയിലാണ് പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ടെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

പ്രണവ് ഇപ്പോള്‍ ഗുജറാത്തില്‍ ആണെന്നും എംപുരാനില്‍ കാമിയോ റോള്‍ ചെയ്യുന്നുണ്ടെന്നും ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യമല്ല ! ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പ്രണവ് എംപുരാന്‍ സിനിമയുടെ ഭാഗമാകുന്നില്ല. പ്രണവ് ഗുജറാത്തില്‍ ആണെന്നും എംപുരാനില്‍ അഭിനയിക്കാന്‍ എത്തിയതാണെന്നും പറഞ്ഞ് ഒരു ചിത്രം സിനിമ ഗ്രൂപ്പുകളില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇത് ഏതാനും വര്‍ഷം മുന്‍പത്തെ ആണെന്നാണ് വ്യക്തമാകുന്നത്.

Prithviraj and Mohanlal (Lucifer)

ഒരു മാസമായി എംപുരാന്റെ ഏഴാമത്തെ ഷെഡ്യൂള്‍ ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ കഥയും തിരക്കഥയും മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago