Devadoothan 4K Trailer
സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മുരളി, ജനാര്‍ദ്ദനന്‍, ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2000ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദേവദൂതന്‍.
കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച ഈ ചിത്രം കോക്കേഴ്‌സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് രഘുനാഥ് പലേരി ആണ്.
ഇപ്പോള്‍ ചിത്രം വീണ്ടും റീ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പരാജയ കാരണം പറയുകയാണ് സിബി മലയില്‍. മോഹന്‍ലാല്‍ മാസ്സ് ഹീറോ പരിവേഷത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ദേവദൂതന്‍ എന്ന സിനിമ ചെയ്തത്. നരസിംഹം, ആറാം തമ്പുരാന്‍ തുടങ്ങിയവയായിരുന്നു മോഹന്‍ലാല്‍ അതിനു മുന്‍പ് ചെയ്തിട്ടുണ്ടായിരുന്നു സിനിമകള്‍. അതിനാല്‍ തന്നെ സൂപ്പര്‍ ഹീറോ ഇമേജില്‍ നില്‍ക്കുകയായിരുന്നു മോഹന്‍ലാലിനെ ആയിരുന്നു ആളുകള്‍ ദേവദൂതലിലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ദേവദൂതന്‍. അതോടെ പ്രേക്ഷകര്‍ക്ക് ഇതില്‍ നിന്നും പ്രതീക്ഷിച്ചത് കിട്ടാതായി. അതായിരിക്കും സിനിമ തിയേറ്ററില്‍ നിരാകരിക്കപ്പെട്ടതിന്റെ കാരണമെന്നാണ് സിബി മലയില്‍ പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…