Hansika and Krishnakumar
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നാല് പെണ്‍മക്കളും കൃഷ്ണകുമാറും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ഇളയ മകള്‍ ഹന്‍സികയെ കുറിച്ച് കൃഷ്ണകുമാര്‍ പങ്കുവെച്ച വരികളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുടുംബത്തിലെ ആറ് പേരില്‍ ഏറ്റവും അധികം ക്ഷമയുള്ള ആള്‍ ഹന്‍സികയാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
കൃഷ്ണ കുമാറിന്റെ വാക്കുകള്‍
Hansika..വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങള്‍ തമ്മില്‍ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാള്‍ ഈ ഭൂമിയില്‍ സഞ്ചരിച്ച പോലെ. അനുഭവങ്ങള്‍ ഉള്ളതുപോലെ..പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരില്‍ ഏറ്റവും അധികം ക്ഷെമ ഉള്ള ആള്‍..അവളില്‍ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്..ഒരു പിതാവെന്ന നിലയില്‍ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി..
അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരാണ് കൃഷ്ണകുമാറിന്റെ മറ്റു മക്കള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…