Categories: latest news

കുടുംബത്തിലെ ആറ് പേരില്‍ ഏറ്റവും അധികം ക്ഷമയുള്ള ആള്‍; ഇളയ മകളെ കുറിച്ച് കൃഷ്ണകുമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നാല് പെണ്‍മക്കളും കൃഷ്ണകുമാറും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ഇളയ മകള്‍ ഹന്‍സികയെ കുറിച്ച് കൃഷ്ണകുമാര്‍ പങ്കുവെച്ച വരികളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുടുംബത്തിലെ ആറ് പേരില്‍ ഏറ്റവും അധികം ക്ഷമയുള്ള ആള്‍ ഹന്‍സികയാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

കൃഷ്ണ കുമാറിന്റെ വാക്കുകള്‍

Hansika..വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങള്‍ തമ്മില്‍ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാള്‍ ഈ ഭൂമിയില്‍ സഞ്ചരിച്ച പോലെ. അനുഭവങ്ങള്‍ ഉള്ളതുപോലെ..പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരില്‍ ഏറ്റവും അധികം ക്ഷെമ ഉള്ള ആള്‍..അവളില്‍ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്..ഒരു പിതാവെന്ന നിലയില്‍ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി..

അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരാണ് കൃഷ്ണകുമാറിന്റെ മറ്റു മക്കള്‍.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago