Categories: latest news

ഇത്തരം വിഷയങ്ങളില്‍ ഐശ്വര്യയെ വലിച്ചിഴക്കരുത്; രോക്ഷാകുലരായി ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അവര്‍ അഭിനയിക്കുകയുണ്ടായി.

ആനന്ദ് അബംനായുടെ വിവാഹത്തിന് എത്തിയ സല്‍മാന്‍ ഖാന്റെ കൂടെ നില്‍ക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് വൈറലായിരുന്നു. ഇവരും ഒരു കാലത്ത് പ്രണയ ജോടികളായിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇത്തരത്തില്‍ ഒരു ഫോട്ടോ വന്നതോടെ അത് ഐശ്വര്യ റായിയുടെ ആരാധകരെ ചൊടിപ്പിച്ചു. അവര്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സല്‍മാന്‍ഖാന്റെ കൂടെയുള്ള ഐശ്വര്യ റായിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്ന് മനസ്സിലായത് ഇതോടെ ഇത്തരം മോശമായ വിഷയങ്ങളില്‍ ഐശ്വര്യ വലിച്ചിരുന്നു എന്നാണ് രോക്ഷാകുലരായി ആരാധകര്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago