Categories: latest news

കുഞ്ഞിനു ഭയങ്കര വാശിയുണ്ട്, എന്റെ സ്വഭാവമാണെന്നാ മമ്മി പറയുന്നത്: അമല പോള്‍

നടി അമല പോളിനും ജീവിതപങ്കാളി ജഗത് ദേശായിക്കും കഴിഞ്ഞ മാസമാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. അമ്മയായ ശേഷം കഴിഞ്ഞ ദിവസമാണ് അമല പോള്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. അതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അമലയെ കണ്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ വിശേഷങ്ങളും തിരക്കി. കുഞ്ഞിന് നല്ല വാശിയുണ്ടെന്നാണ് അമല പറയുന്നത്.

‘ അവന് നല്ല വാശിയുണ്ട്. എപ്പോഴും അവനു അമ്മ വേണം. എന്റെ അതേ സ്വഭാവം ആണെന്നാണ് മമ്മി പറയുന്നത്. ആള് വളരെ സ്വീറ്റാണ്, ക്യൂട്ടാണ്. അവന്‍ വന്ന ശേഷം പുതിയൊരു ആളാണ് ഞാന്‍. ജഗത്ത് വളരെ മികച്ചൊരു അച്ഛനാണ്. അവനാണ് പല കാര്യങ്ങളും എന്നെ പഠിപ്പിച്ചത്. കുഞ്ഞിന്റെ ബാപ്റ്റിസം കഴിഞ്ഞ് സെപ്റ്റംബറില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോകും,’ അമല പറഞ്ഞു.

കുഞ്ഞിന്റെ പേര് എല്ലാവരും തെറ്റായാണ് നല്‍കുന്നതെന്ന പരാതിയും അമല പങ്കുവെച്ചു. ‘എല്ലാവരും ഇളൈ എന്നാണ് പറയുന്നത്. ശരിക്കും ഇലൈ എന്നാണ് പേര്. ഇലൈ അമല ജഗത്,’ അമല കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago