Dhyan Sreenivasan
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
ഇപ്പോല്‍ ആസിഫ് അലിയെ രമേശ് നാരായണന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുകയാണ് ധ്യാന്‍. രമേശ് നാരായണന്‍ ഇപ്പോ സോറി പറഞ്ഞിട്ട് കാര്യമില്ല. ചെയ്തത് തെറ്റ് തന്നെയാണ്. ആസിഫ് അതൊരു ചെറിയ ചിരിയോടെ അവസാനിപ്പിച്ചു, അതിനെ അവഗണിച്ചു. അങ്ങനെയുള്ള ആളുകളെ ചെറിയ ചിരിയില്‍ ഒതുക്കുക. നമുക്ക് ആ അവസ്ഥ വന്നാലേ അതിന്റെ വേദന മനസ്സിലാകൂ.
രമേശ് നാരായണന്റെ സോറി മനസ്സില്‍ നിന്നു വന്നതാണെന്ന് തോന്നിയില്ല. നമ്മള്‍ ചെയ്തുകൂട്ടിയതിന്റെയും കാണിച്ച അഹങ്കാരത്തിന്റെയുമൊക്കെ പ്രതിഫലനം ദൈവം വഴിയേ തിരിച്ചുകൊടുത്തതുപോലെയാണ് എനിക്ക് തോന്നിയതെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
മലയാളത്തില് ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…