ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നു. നവാഗതനായ സോനു ടി.പി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യും. മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാകും ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുക. കോമഡി ഴോണറില്‍ ആയിരിക്കും സിനിമ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2015 ല്‍ റിലീസ് ചെയ്ത ‘എന്നും എപ്പോഴും’ ആണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ച അവസാന ചിത്രം. പുതിയ സിനിമയ്ക്കു ‘ഹൃദയപൂര്‍വം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആരംഭത്തിലോ ആയിരിക്കും റിലീസ്. കൊച്ചിയിലും പൂണെയിലുമായാണ് ചിത്രീകരണം നടക്കുക.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…
മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും…