Categories: latest news

ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്‌കര്‍ തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

തെന്നിന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ലക്കി ഭാസ്‌കര്‍’ തിയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ ഏഴിന് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ദുല്‍ഖറിന്റെ പിതാവും സൂപ്പര്‍താരവുമായ മമ്മൂട്ടിയുടെ ജന്മദിനം കൂടിയാണ് സെപ്റ്റംബര്‍ ഏഴിന്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്തിരിക്കുന്ന ലക്കി ഭാസ്‌കര്‍ നിര്‍മിച്ചിരിക്കുന്നത് സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്.

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. പിരീഡ് ഡ്രാമയായ ചിത്രത്തില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്. ഹൈദരബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായിക. സംഗീതമൊരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവായ ജി.വി.പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കിയത് നിമിഷ് രവിയുമാണ്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

14 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

14 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

18 hours ago