Categories: latest news

സുഹൃത്തിനൊപ്പമുള്ള ചിത്രത്തിനു താഴെ ട്രോള്‍; വായടപ്പിക്കുന്ന മറുപടി കൊടുത്ത് ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും അദ്ദേഹത്തിന്റെ റിലേഷന്‍ഷിപ്പുകളും. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദര്‍. ആ ബന്ധം അവസാനിപ്പിച്ച ശേഷം ഗായിക അമൃത സുരേഷുമായി അടുപ്പത്തിലായി. ഇരുവരും വിവാഹം കഴിച്ചെന്ന് പോലും വാര്‍ത്തകളുണ്ടായിരുന്നു. അധികകാലം കഴിയും മുന്‍പ് ആ ബന്ധവും അവസാനിച്ചു. പിന്നീട് മയോനി എന്ന് അറിയപ്പെടുന്ന പ്രിയ നായരുമായി ഗോപി സുന്ദര്‍ അടുപ്പത്തിലായിരുന്നു. ഗോപി സുന്ദറിന്റെ വ്യക്തിജീവിതം പാപ്പരാസികളും സദാചാരവാദികളും വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്റെ പെണ്‍സുഹൃത്തിനൊപ്പമുള്ള പുതിയ ചിത്രമാണ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ‘പേജ് ഒന്ന് ആക്ടീവ് ആക്കാം എന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ പുതിയ ചിത്രം പങ്കുവെച്ചത്. തൊട്ടുപിന്നാലെ സദാചാരക്കാര്‍ ഗോപിയെ ട്രോളി രംഗത്തെത്തി. ‘ഇനി എത്ര പേജ് ഉണ്ട് അണ്ണാ ബാക്കി’ എന്നാണ് ഒരാളുടെ കമന്റ്. അതിനു ഗോപി സുന്ദര്‍ മറുപടി കൊടുത്തിരിക്കുന്നത് ഇങ്ങനെ; ‘10000000000000000000005115678…നിന്റെ 16 ഉം ഉണ്ടെടാ’

എന്തായാലും ഇത്തവണ സദാചാരവാദികള്‍ക്കെല്ലാം കണക്കിനു കൊടുക്കുകയാണ് ഗോപി സുന്ദര്‍. ‘എങ്ങനെ വേണമെങ്കിലും ജീവിക്കാം. പക്ഷേ കുറെ പ്രായമാകുമ്പോള്‍ ഒരു വീഴ്ച മതി. ആരും തിരിഞ്ഞ് നോക്കില്ല. ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാന്‍..’ എന്നാണ് ഒരാളുടെ കമന്റ്. അതിനും കൂളായി മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍..! ‘ ഞാന്‍ ഒറ്റപ്പെട്ട ദ്വീപിലാണ് ജീവിക്കുന്നത്, അതുകൊണ്ട് എനിക്ക് വെള്ളത്തിന്റെ പ്രശ്നം ഇല്ല’ എന്ന രസികന്‍ മറുപടിയാണ് താരത്തിന്റേത്.

അനില മൂര്‍ത്തി

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

26 minutes ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

34 minutes ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

38 minutes ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

41 minutes ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

45 minutes ago