Categories: latest news

മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുമ്പോള്‍ എന്നെ ഫെമിനിച്ചി എന്നാണ് വിളിക്കുന്നത്: പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ മമ്മൂക്കയെ പോലെ എന്തെങ്കിലും ചെല്ലപ്പേര് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. ഫെമിനിച്ചി എന്ന് വിളിക്കാറുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. ‘മമ്മൂക്ക എന്ന പേര് നല്ലതാണ്. എന്നാല്‍ തന്നെ ആള്‍ക്കാര്‍ വിളിക്കുന്നത് ഫെമിനിച്ചി എന്നാണെന്നും ഫെമിനിസ്റ്റ് ആയതിനാലാണ് അങ്ങനെ വിളിക്കുന്നതെന്നും താരം പറഞ്ഞു. ആ പട്ടം ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. അതെന്റെ ബാഗില്‍ കൊണ്ടുനടക്കുകയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

പ്രീ റിലീസ് ഇവന്റ് ക്ലിക്കായി; കളങ്കാവല്‍ റിലീസിനു മുന്‍പ് എത്ര നേടിയെന്നോ?

മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' നാളെ (ഡിസംബര്‍ അഞ്ച്)…

18 hours ago

സ്റ്റൈലിഷ് പോസുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ ഗംഭീര ലുക്കുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

2 days ago

ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago