Categories: latest news

ഒന്നര കോടിക്ക് അടുത്ത് വിലയുള്ള പുതിയ വാഹനം സ്വന്തമാക്കി നവ്യ

പുതിയ വാഹനം സ്വന്തമാക്കി നടി നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. മെഴ്സിഡസ് ബെന്‍സിന്റെ ദി X7 ആണ് നവ്യയുടെ പുതിയ വാഹനം. കാര്‍ബണ്‍ ബ്ലാക്ക് നിറത്തിലുള്ള കിടിലന്‍ വാഹനമാണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത്.

‘ ദൈവത്തിനോട് കടപ്പെട്ടിരിക്കുന്നു ‘ എന്ന ക്യാപ്ഷനോടെയാണ് പുതിയ വാഹനം ഷോറൂമില്‍ നിന്ന് വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ നവ്യ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം ഒരു കോടി 30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. മകനും അച്ഛനും ഒപ്പമാണ് നവ്യ ഷോറൂമില്‍ എത്തിയത്. കാറിനു യോജിക്കുന്ന തരത്തില്‍ ബ്ലാക്ക് വസ്ത്രം തന്നെയാണ് താരം ധരിച്ചിരുന്നത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ ‘ഒരുത്തീ’ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. സിനിമാ രംഗത്തും സ്റ്റേജ് ഷോ വിധികര്‍ത്താവായും താരം ഇപ്പോള്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

26 minutes ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

34 minutes ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

38 minutes ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

42 minutes ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

46 minutes ago