Manju Warrier
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്കില്‍ നിന്ന് വീണ് നടി മഞ്ജു വാരിയര്‍. താരം തന്നെയാണ് രസകരമായ അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബൈക്കിലും വസ്ത്രത്തിലും ചെളി പുരണ്ടതും ചിത്രങ്ങളില്‍ കാണാം.
‘വീഴുന്നു, ചെളി പറ്റുന്നു…വീണ്ടും പഠിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ രസകരമായ യാത്ര സമ്മാനിച്ചതിനു സുഹൃത്തുക്കളായ ബിനീഷ് ചന്ദ്ര, അബ്രു എന്നിവരോട് താരം നന്ദിയും പറഞ്ഞിട്ടുണ്ട്.
ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി താരങ്ങള്‍ കമന്റുമായി എത്തിയിട്ടുണ്ട്. നടി ശോഭിത ദുലിപാല, ഗീതു മോഹന്‍ദാസ്, അന്ന ബെന്‍, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങിയ താരങ്ങളാണ് ആശംസ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മന്‍ വാഹനം നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ 1250 ജി എസ് എന്ന ബൈക്കാണ് നടിയുടെത്. 28 ലക്ഷത്തോളം രൂപയാണ് വാഹനത്തിന്റെ വില.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…