Shine Tom Chacko
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നല്ല അഭിനയം കൊണ്ടും വിവാദങ്ങള്‍കൊണ്ടും എന്നും ഷൈന്‍ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
ഏകദേശം 9 വര്‍ഷത്തോളം സംവിധായകന് കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം , ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഈ അടുത്ത കാലം , ചാപ്റ്റേഴ്സ് , അന്നയും റസൂലും , മസാല റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ബിനു എസ് കാലടിയുടെ ഫാന്റസികോമഡി ചിത്രമായ ഇതിഹാസയില്‍ (2014) തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.
ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ബഹുമാനിക്കുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയത്തിലാണ് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു പോവുന്നത്. കാരണം പുള്ളിയില്‍ നമ്മള് അന്ന് നടനെ കണ്ടില്ല. എന്നാല്‍ ഈ സമയങ്ങളില്‍ കഥാപാത്രങ്ങളെ കാണുന്നുമില്ല. താരമായിട്ടല്ല കഥാപാത്രമായി അദ്ദേഹം ആറാടണം എന്നും താരം പറയുന്നു.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്…