Categories: Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കനിഹയുടെ പ്രായം എത്രയെന്നോ?

നടി കനിഹയുടെ ജന്മദിനമാണിന്ന്. മലയാളത്തില്‍ അധികം നടിമാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഭാഗ്യത്തിന് ഉടമയാണ് കനിഹ. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

ഇന്ന് 42-ാം ജന്മദിനം ആഘോഷിക്കുകയാണ് കനിഹ. 1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സിബിഐ 5 – ദ ബ്രെയ്ന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

15 hours ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വന്യ നായര്‍.…

16 hours ago

സ്റ്റൈലിഷ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

16 hours ago

വൈറ്റ് ഔട്ട്ഫിറ്റില്‍ അടിപൊളിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ മനോഹരിയായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 days ago