Categories: latest news

മീരയെ കെട്ടിപ്പിടിച്ച് ചുംബിച്ച് വിപിന്‍; സദാചാരവാദികള്‍ക്ക് കിടിലന്‍ മറുപടിയുമായി താരം

കുടുംബവിളക്ക് സീരിയലിലൂടെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടി മീര വാസുദേവന്‍. ഈയടുത്താണ് മീരയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വിപിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മീര ഇപ്പോള്‍. വിവാഹശേഷം ഇരുവരുടെയും വിശേഷങ്ങളൊന്നും ആരാധകര്‍ അറിഞ്ഞിരുന്നില്ല. ‘വിവാഹ ശേഷം ഒരു അനക്കവുമില്ലല്ലോ, ഇതും ഡിവോഴ്‌സ് ആയോ’ തുടങ്ങി മോശം കമന്റുകള്‍ മീര കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടിരുന്നു. അതിനെല്ലാം മറുപടിയെന്നോണം ആണ് വിപിന്‍ തന്നെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രം മീര പങ്കുവെച്ചത്.

മീരയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി മോശം കമന്റുകള്‍ വന്നിരുന്നു. ഇരുവരുടെയും പ്രായ വ്യത്യാസം ചൂണ്ടിക്കാട്ടിയും മീരയുടെ മൂന്നാമത്തെ വിവാഹത്തെ പരിഹസിച്ചുമാണ് പലരും ട്രോളിയിരുന്നത്.

കോയമ്പത്തൂരില്‍ വെച്ചായിരുന്നു ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കവും നടി മീര വാസുദേവനും വിവാഹിതരായത്. മേയ് 21 ന് തങ്ങള്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്തെന്ന് മീര വെളിപ്പെടുത്തി. 2019 മുതല്‍ തങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു വര്‍ഷത്തോളമായി അടുത്ത സൗഹൃദത്തിലാണെന്നും മീര പറഞ്ഞു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

മീരയുടെ മൂന്നാം വിവാഹമാണ് ഇത്. 23-ാം വയസ്സിലാണ് മീരയുടെ ആദ്യ വിവാഹം. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു ജീവിത പങ്കാളി. ഈ ബന്ധം മൂന്ന് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ചേര്‍ന്നു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും വിവാഹമോചനം നേടി. 2012 ല്‍ മീര രണ്ടാമത്തെ വിവാഹം കഴിച്ചു. നടന്‍ ജോണ്‍ കൊക്കനെയാണ് മീര രണ്ടാമത് ജീവിത പങ്കാളിയാക്കിയത്. നാല് വര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago