Categories: latest news

എനിക്കൊന്ന് പ്രണയിക്കണം: പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ഇപ്പോള്‍ തനിക്ക് റൊമാന്റി ചിത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി പറയുകയാണ് താരം. കോമഡിയാണെങ്കിലും, ആക്ഷനാണെങ്കിലും, ആക്ഷേപഹാസ്യമാണെങ്കിലും അവസരം കിട്ടിയാല്‍ ഞാന്‍ ചെയ്യും. അത്തരം വേഷങ്ങള്‍ അധികം കിട്ടാത്തതു കൊണ്ട് എനിക്കതിലുള്ള സ്‌ട്രെങ്ത്ത് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രണയ ചിത്രങ്ങളും ലഭിക്കുന്നില്ല. തനിക്കൊന്ന് പ്രണയിക്കണം ഹേ എന്നുമാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

4 hours ago