സിനിമയില്‍ ഒരുപാട് വേര്‍തിരിവുകളും ഒറ്റപ്പെടുത്തലുകളും ഉണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. രജനി ചിത്രം കുസേലനിലെ പാട്ടുരംഗത്തില്‍ നിന്ന് തന്റെ ഭാഗം വെട്ടിമാറ്റിയതിനെക്കുറിച്ചും തമിഴ്, മലയാളം സിനിമകളിലെ നടിമാരുടെ സൂപ്പര്‍താര പദവിയെക്കുറിച്ചും ഒരു ഓണ്‍ലൈന്‍ തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മംമ്ത തുറന്നു പറഞ്ഞത്.
‘ മൂന്നു ദിവസമാണ് ഞാന്‍ കുസേലനില്‍ അഭിനയിക്കാന്‍ വേണ്ടി ചെലവഴിച്ചത്. അതും മറ്റൊരു സിനിമ നിര്‍ത്തിവച്ചിട്ടാണ് അവിടേക്കു പോയത്. എന്നിട്ട്, ആകെ ഒരു ദിവസം മാത്രമാണ് ഷൂട്ട് ചെയ്തത്. അതും രണ്ട് ബാക്ക് ഷോട്ടും ഒരു സൈഡ് ഷോട്ടും മാത്രം. ആ പാട്ട് എന്നെ വച്ച് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടാണ് ഞാന്‍ പോയത്. പക്ഷേ, അതു സംഭവിച്ചില്ല. എനിക്ക് എന്തു ചെയ്യാന്‍ പറ്റും? പരാതി പറയാന്‍ പറ്റുമോ? ഞാന്‍ അതു വിട്ടു കളഞ്ഞു. ഇതെല്ലാം വളരെ മുന്‍പു നടന്ന കാര്യങ്ങളാണ്,’ മംമ്ത പറഞ്ഞു.
മലയാളത്തില്‍ ഒരു നടിയുടെ തിരിച്ചുവരവ് സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആ നടി അസൗകര്യം പറഞ്ഞ് ഒഴിഞ്ഞെന്നും മംമ്ത വെളിപ്പെടുത്തി. ‘മലയാളത്തില്‍ ഒരു വലിയ നായിക തിരിച്ചു വരവ് നടത്തിയപ്പോള്‍ ആ സിനിമയില്‍ ഞാന്‍ സെക്കന്‍ഡ് ലീഡ് ആയി അഭിനയിച്ചിട്ടുണ്ട്. ആ അഭിനേത്രിയുടെ തിരിച്ചു വരവിനെ പിന്തുണയ്ക്കുന്നതിനാണ് ഞാന്‍ ആ വേഷം സ്വീകരിച്ചതു തന്നെ. പക്ഷേ, ഞാന്‍ ലീഡ് ചെയ്ത ഒരു സിനിമയില്‍ ഒരു അതിഥി വേഷത്തിനായി ആ നായികയെ വിളിച്ചപ്പോള്‍ അവര്‍ ‘നോ’ പറഞ്ഞു. കാരണമെന്താണ്? അരക്ഷിതത്വം!,’ മംമ്ത പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…