Categories: Gossips

മള്‍ട്ടി സ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ പൃഥ്വി; മമ്മൂട്ടിക്കൊപ്പം ആരൊക്കെയെന്നോ?

മലയാള സിനിമയിലെ ഏറ്റവും സക്സസ്ഫുള്‍ ആയ കൊമേഴ്സ്യല്‍ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു സച്ചി. 2020 ജൂണ്‍ 20 നാണ് സച്ചി മരണത്തിനു കീഴടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചായിരുന്നു സച്ചിയുടെ പോക്ക്. ഇപ്പോള്‍ ഇതാ സച്ചിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്യാന്‍ പൃഥ്വിരാജ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചി പ്ലാന്‍ ചെയ്ത ബ്രിഗന്റ് എന്ന സിനിമയാണ് അത്. പൃഥ്വിരാജ്, ആസിഫ് അലി, ബിജു മേനോന്‍, ടൊവിനോ തോമസ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് സച്ചി മരണത്തിനു മുന്‍പ് വെളിപ്പെടുത്തിയിരുന്നു. സച്ചിയുടെ സ്വപ്ന പ്രൊജക്ട് നിറവേറ്റാന്‍ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Mammootty and Asif Ali

ബ്രിഗന്റ് സിനിമയുടെ കഥ സച്ചിയുമായി അടുത്ത വൃത്തങ്ങള്‍ പൃഥ്വിരാജിനെ അറിയിച്ചിട്ടുണ്ടെന്നും ഈ പ്രൊജക്ട് യഥാര്‍ഥ്യമാകുന്നതിനു വേണ്ടി പൃഥ്വി മമ്മൂട്ടിയെ സമീപിച്ചേക്കുമെന്നുമാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അനില മൂര്‍ത്തി

Recent Posts

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

5 hours ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

1 day ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

1 day ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago