Mammootty and Vijay Sethupathi
മമ്മൂട്ടി ചിത്രം ടര്‍ബോയ്ക്കു രണ്ടാം ഭാഗം ഉണ്ടായേക്കുമെന്ന് സൂചന നല്‍കി സംവിധായകന്‍ വൈശാഖ്. ഷാര്‍ജയില്‍ നടന്ന ടര്‍ബോയുടെ വിജയാഘോഷ പരിപാടിയിലാണ് വൈശാഖ് രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.
‘ഒരു വിജയചിത്രത്തിന്റെ സംവിധായകനെന്ന നിലയില്‍ ഇവിടെ വന്ന് നില്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ടര്‍ബോ വിജയിപ്പിച്ച എല്ലാവര്‍ക്കും ആയിരമായിരം നന്ദി. സിനിമയ്ക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി. പ്രധാനമായും മമ്മൂട്ടി ഈ സിനിമയ്ക്ക് വേണ്ടി ഒട്ടേറെ അദ്ധ്വാനിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും അനുഗ്രഹിച്ചാല്‍ സിനിമയുടെ രണ്ടാം ഭാഗം ഉടനെ തന്നെയുണ്ടാകും,’ വൈശാഖ് പറഞ്ഞു.
രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ടര്‍ബോ അവസാനിക്കുന്നത്. വിജയ് സേതുപതി ആയിരിക്കും രണ്ടാം ഭാഗത്തില്‍ വില്ലനെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 80 കോടി കടന്നു.
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…