Categories: latest news

ഉര്‍വശി ചേച്ചി ഞെട്ടിക്കും; ഉള്ളൊഴുക്കിന്റെ പ്രിവ്യു കണ്ട് പാര്‍വതി

ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിച്ചഭിനയിച്ച ‘ഉള്ളൊഴുക്ക്’ നാളെ തിയറ്ററുകളിലെത്തുകയാണ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊച്ചിയിലെ ഫോറം മാളില്‍ ബുധനാഴ്ച നടന്നു. മലയാളത്തില്‍ ഇത്തരത്തിലൊരു സിനിമ വന്നിട്ട് കുറേയായെന്നാണ് ‘ഉള്ളൊഴുക്ക്’ പ്രിവ്യൂ ഷോ കണ്ട ശേഷം നടി പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് സിനിമ ഭയങ്കര ഇഷ്ടമായെന്നും ഉര്‍വശിയാണ് സിനിമയില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

‘ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമായി. ഞാന്‍ എന്റെ സിനിമകള്‍ അങ്ങനെ കാണാത്തതാണ് പതിവായി. എന്നെ പറ്റിയോ എന്റെ അഭിനയത്തെ പറ്റിയോ പറയുന്നതല്ല, സിനിമ നന്നായി ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു സിനിമ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് ഒരുപാട് കാലമായി. ഇത് കണ്ടപ്പോള്‍ പണ്ടത്തെ സിനിമകളാണ് ഓര്‍മ വന്നത്. അത്തരത്തിലൊരു നല്ല സിനിമയാണ്. നിങ്ങള്‍ എല്ലാവരും തിയറ്ററില്‍ കാണണം, സപ്പോര്‍ട്ട് ചെയ്യണം. ഉര്‍വശി ചേച്ചിയുടെ വണ്‍ വുമണ്‍ ഷോയാണ്,’ പാര്‍വതി പറഞ്ഞു.

ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കമാണ് സിനിമയുടെ പശ്ചാത്തലം. ‘കറി ആന്‍ഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിസ്റ്റോ ടോമി.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

1 day ago

ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

1 day ago

സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

2 days ago